ഒത്ത സെറുപ്പ് 7/ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം കൊതിക്കുന്നവർക്കായി ഒരു ഒറ്റയാൾ സിനിമ.

ഹായ് ഞാൻ അൻവർ,
ഞാൻ ഒരു സിനിമ വിമർശകനോ അല്ലെങ്കിൽ ഒരു ചലച്ചിത്ര നിരീക്ഷകനോ അല്ല പക്ഷേ യാദൃശ്ചികമായി ഞാൻ കാണാനിടയായ ഒരു സിനിമയെ കുറിച്ച് രണ്ടു വാക്കുകൾ എഴുതണം എന്ന് കരുതിയിട്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് അടുത്തിടെ തമിഴിൽ ഇറങ്ങിയ ഒരു സിനിമ 
"ഒത്ത സെറുപ്പ് 7"  
പേരു കേട്ടപ്പോൾ അതികം അറിയപ്പെടാതെ പോയ ഈ ചിത്രം  "ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ്" ഏഷ്യ ബുക് ഓഫ് റെക്കോർട്സിലും ഇടം നേടി എന്നത് കൊണ്ട് കാണാനുള്ള താല്പര്യം കൊണ്ട് കണ്ടതാണെങ്കിലും തികച്ചും അപ്രതീക്ഷിതമായ ദൃശ്യാനുഭവം നൽകുന്നതായിരുന്നു സിനിമ. പ്രധാന ആകർഷണം നടൻ "പാർത്തിബൻ" സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രത്തിൽ നായകനായി പാർത്തിബൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 
1 മണിക്കൂർ 50 മിനിറ്റു നീണ്ടു നിൽക്കുന്ന ചിത്രത്തിൽ പാർത്തിബൻ മാത്രമേ അഭിനയിച്ചിട്ടുള്ളു എന്നത് പ്രധാന സവിശേഷതയാണ്. ഒരാൾ മാത്രം അഭിനയിച്ചതിൽ നേരിടാവുന്ന ആവർത്തന വിരസതയോ അനാവശ്യ ലാഗുകളോ വരാത്ത വിധത്തിൽ കഥാ പാത്രങ്ങളുടെ വോയ്സ് നല്ല രീതിയിൽ ഉപയോഗിക്കാൻ സംവിധായകനു കഴിഞ്ഞു എന്നതിൽ ഒരു സംശയവുമില്ല. 
"കഥാ സന്ദർഭം"
ഒരേ ഒരു കഥാപാത്രമായ മാസിലാമണി എന്ന സീരിയൽ കില്ലറുടെ കഥാപാത്രം പല അഭിനയ മുഹൂർത്ഥങ്ങളിലൂടെയും ഒരുപാട് വ്യത്യസ്ഥമായ സന്ദർഭങ്ങളിലൂടെയും കടന്നു പോകുന്നു. ചിത്രം ബോറടിപ്പിക്കാതെ പോകുന്നതിനായി മസിലാമണിയുടെ ഭാര്യയുടെയും. മകന്റെയും. ഡോക്ടർ. പോലീസ് മുതലായവരുടെയും വോയ്സ് പ്രെസെൻസ് ചിത്രത്തിൽ നല്ല പോലെ വർക് ഔട്ട് ചെയ്തിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ സൈക്കോ കില്ലറുടെ തലങ്ങളിലേക്ക് നീങ്ങുന്ന മാസിലാമണിയിലെ നന്മകളെ പ്രേക്ഷകർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് രോഗിയായ മകനെ കുറിച്ചുള്ള സംഭാഷണങ്ങൾ എടുത്തു കാണിക്കുന്നു. തികച്ചും വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ ഇഷ്ടപ്പെടുന്ന  സിനിമ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിമാറും "ഒത്ത സെറുപ്പ് 7"

"Bioscope film makers" ന്റെ ബാനറിൽ നടൻ പാർതിബൻ തന്നെയാണ്  സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്  ചിത്രത്തിന് അനുയോജ്യമായ ആർട് നിർവഹിച്ചിരിക്കുന്നത് അമരൻ ആണ്. ഒറ്റ മുറിയിൽ ചിത്രീകരിച്ച ചിത്രം മനോഹരമായി പകർത്തിയിരിക്കുന്നത് രാംജി ആണ് . ചിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് മിക്സിങ് ആണ് ഓരോ സാഹചര്യങ്ങളും ശബ്ദങ്ങളിലൂടെ നമ്മുടെ കണ്മുന്നിൽ വന്നു പോകുന്നു. അതിനാനുയോജ്യമായി സന്തോഷ് നാരായണന്റെ മ്യൂസിക് ഉം സത്യ യുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ഉം ചിത്രത്തിന്  നിറങ്ങൾ പകരുന്നു. 

തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവങ്ങൾ പകർന്നു നൽകിയ ഒത്ത സെറുപ്പ് 7 നു ഞൻ നൽകുന്ന റേറ്റിങ്  4.5/5
Trailer

Comments

Popular posts from this blog

വീണ്ടുമീ തിരുമുറ്റത്ത് MAGAZINE