ഹായ് ഞാൻ അൻവർ, ഞാൻ ഒരു സിനിമ വിമർശകനോ അല്ലെങ്കിൽ ഒരു ചലച്ചിത്ര നിരീക്ഷകനോ അല്ല പക്ഷേ യാദൃശ്ചികമായി ഞാൻ കാണാനിടയായ ഒരു സിനിമയെ കുറിച്ച് രണ്ടു വാക്കുകൾ എഴുതണം എന്ന് കരുതിയിട്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് അടുത്തിടെ തമിഴിൽ ഇറങ്ങിയ ഒരു സിനിമ " ഒത്ത സെറുപ്പ് 7" പേരു കേട്ടപ്പോൾ അതികം അറിയപ്പെടാതെ പോയ ഈ ചിത്രം "ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ്" ഏഷ്യ ബുക് ഓഫ് റെക്കോർട്സിലും ഇടം നേടി എന്നത് കൊണ്ട് കാണാനുള്ള താല്പര്യം കൊണ്ട് കണ്ടതാണെങ്കിലും തികച്ചും അപ്രതീക്ഷിതമായ ദൃശ്യാനുഭവം നൽകുന്നതായിരുന്നു സിനിമ. പ്രധാന ആകർഷണം നടൻ " പാർത്തിബൻ " സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രത്തിൽ നായകനായി പാർത്തിബൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 1 മണിക്കൂർ 50 മിനിറ്റു നീണ്ടു നിൽക്കുന്ന ചിത്രത്തിൽ പാർത്തിബൻ മാത്രമേ അഭിനയിച്ചിട്ടുള്ളു എന്നത് പ്രധാന സവിശേഷതയാണ്. ഒരാൾ മാത്രം അഭിനയിച്ചതിൽ നേരിടാവുന്ന ആവർത്തന വിരസതയോ അനാവശ്യ ലാഗുകളോ വരാത്ത വിധത്തിൽ കഥാ പാത്രങ്ങളുടെ വോയ്സ് നല്ല രീതിയിൽ ഉപയോഗിക്കാൻ സംവിധായകനു കഴിഞ്ഞു എന്നതിൽ ഒരു സംശയവുമില്ല. " കഥാ സന്ദർഭം ...